Spread the love

യുഎഇയില്‍ ഭൂചലനം; മുഴുവന്‍ എമിറേറ്റുകളിലും പ്രകമ്പനം, ജനങ്ങള്‍ പരിഭ്രാന്തരായി

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലും പ്രകമ്പനമുണ്ടായി. ദുബയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി നിന്നു.

ഇറാന്റെ തെക്കുഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപോര്‍ട്ട്. ഇന്നലെ വൈകീട്ട് 4 മണിക്കു ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇറാനില്‍ അനുഭവപ്പെട്ടത്. ഇതിന്റെ നേരിയ പ്രഭാവം മാത്രമാണ് യുഎഇയില്‍ ഉണ്ടായതെന്നും എവിടെയും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദേശീയ കാലാവസ്‌ഥ കേന്ദ്രം അറിയിച്ചു.

ദുബായ്, ഷാർജ, രാസൽഖൈമ എന്നിവിടങ്ങളിലെ നിരവധി പേർ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ട്‌ ചെയ്തു. രണ്ട് മൂന്ന് മിനിറ്റ് നേരത്തേക്ക് വിറയൽ അനുഭവപ്പെട്ടു എന്ന് ജുമൈറ ലേക്ക് ടവേഴ്സ്, നഹ്ദ, ദേര, ബർഷ, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്‌ എന്നിവിടങ്ങളിലെ താമസക്കാർ പറഞ്ഞു.

Leave a Reply