
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ വ്യാഴാഴ്‌ച റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) പ്രകാരം ഭൂകമ്പത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയായിരുന്നു. ഭൂചലനത്തിൽ ആളപായമോ വസ്‌തുവകകൾക്ക് നാശ നഷ്‌ടമോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ബുധനാഴ്‌ച രാവിലെ ഉത്തരാഖണ്ഡിലും റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 6.27നാണ് ഭൂചലനം ഉണ്ടായത്. പിത്തോരഗഡിൽ അഞ്ച് കിലോമീറ്റർ ആഴത്തിലുള്ള ഭാഗമാണ് പ്രഭവകേന്ദ്രം.