കുവെെറ്റ്: കുവെെറ്റിൽ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. കുവെെറ്റ് ഔദ്യോഗിക വാർത്ത ഏജൻസിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയെന്ന് കുവെെറ്റ് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
എന്നാൽ യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത് 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവെെറ്റിൽ നടന്നതെന്ന് പറയുന്നു. യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ സമയം പുലര്‍ച്ചെ 5.28നായിരുന്നു കുവെെറ്റിൽ ഭൂചലനം റിപ്പോർട്ട് ചെയ്തത്.
അതേസമയം, കുവെെറ്റിൽ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാക്കുന്ന സേവനം ആരംഭിച്ചതായി കുവെെറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് ലഭിക്കുക. സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലകമായാണ് ഈ ആപ്ലിക്കേഷൻ കുവെെറ്റ് പുറത്തിറക്കിയിരിക്കുന്നത്. ക്യു.ആർ സെക്യൂരിറ്റി കോഡ് സഹിതമാണ് ക്രിമിനൽ സ്റ്റാറ്റസ് ഇഷ്യൂ ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.