നേപ്പാളിൽ റിക്‌ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഫലമായി ശനിയാഴ്‌ച വൈകുന്നേരം ഡൽഹി-എൻസിആറിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് നേപ്പാളായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്‌ച രാത്രി 7.57ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇത് രണ്ടാമത്തെ ഭൂചലനമാണ് ഡൽഹിയിലും അനുഭവപ്പെടുന്നത്.