സുരേഷ് ഗോപി – കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ‘ക്രൈം ഫയല്‍’. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ 1999-ല്‍ ഒരുക്കിയ ചിത്രം കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു പ്രമേയമാക്കിയിരുന്നത്. കൊലപാതകം അന്വഷിക്കാനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഈശോ പണിക്കര്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ മികച്ച പോലീസ് വേഷങ്ങളില്‍ ഒന്നായിരുന്നു ഈശോ പണിക്കര്‍.
ഇപ്പോഴിതാ ഈശോ പണിക്കാരായി സുരേഷ് ഗോപി വീണ്ടും എത്തുകയാണെന്ന് വാര്‍ത്തകളാണ് പുറത്തു വരുന്നത്. സംവിധായകന്‍ കെ. മധു ഇതിനായുള്ള ജോലികള്‍ ആരംഭിച്ചതായാണ് വിവരം. എ.കെ സാജന്‍, എ.കെ സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു ‘ക്രൈം ഫയല്‍’ ഒരുങ്ങിയത്. പുതിയ ചിത്രത്തിന്റെയും തിരക്കഥ എ.കെ. സാജന്‍ തന്നെയാണ് ഒരുക്കുന്നത്.