Spread the love

കേട്ട് കേൾവിയില്ലാത്ത തരത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്ന പശ്ചാത്തലത്തിൽ ഇതിൽ സിനിമയ്ക്കും സോഷ്യൽ മീഡിയയ്ക്കുമുള്ള പങ്ക് പൊതുജനം ഇഴകീറി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഉള്ളടക്കത്തിൽ വയലൻസ് ഉള്ള പല ചലചിത്രങ്ങളും പ്രതിസ്ഥാനത്ത് നിർത്തി യുവതലമുറ വഴിതെറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്. ഇത്തരത്തിൽ വലിയ പഴികേട്ട സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളാണ് മാർക്കോയും ആവേശവും റൈഫിൾ ക്ലബുമൊക്ക. ഇത്തരത്തിൽ സിനിമയിലെ ഇത്തരം വയലൻസ് രംഗങ്ങൾ സ്വാധീനിക്കുന്നുണ്ടെങ്കിൽ നന്മകളും അതുപോലെ സ്വാധീനിക്കണ്ടേ എന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ജഗദീഷ് അഭിപ്രായപ്പെട്ടിരുന്നു. സമീപകാലത്ത് ഇറങ്ങിയതിൽ വലിയ വയലൻസ് ഉണ്ടായിരുന്ന ചിത്രമായ മാർക്കോയുടെ ഭാഗമായ നടന്റെ ഈ പ്രസ്താവനയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച് കുറിപ്പിലൂടെയാണ് താരം ജഗദീഷിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയത്.

എംഎ നിഷാദിന്റെ കുറിപ്പ്

വിയോജിപ്പ്..

അങ്ങയോടുളള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ…താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല…വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരത്അത് ഒരുതരം അവസരവാദമല്ലെ എന്നാരെങ്കിലുംസംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല..നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽസമൃദ്ധമായേനെ…തിന്മയോടുളള ആസക്തി..അതാണ് പൊതുവിൽ കണ്ട് വരുന്നത്..ഇത്ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന്വിശ്വസിക്കുന്നു…കാരണം താങ്കൾ ഒരു അധ്യാപകനും കൂടിയായിരുന്നല്ലൊ…അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും ,അങ്ങ് സിനിമയിൽ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റ്റേത്..കാലം മാറി…ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ്ഇന്നുളളത്…താങ്കൾക്ക് ഈ ,കെട്ട കാലത്തെ പറ്റിഉത്തമബോധ്യമുളള വ്യക്തിയാണ്..അല്ലായെന്ന്വിശ്വസിക്കാൻ എനിക്ക് കഴിയില്ല…സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്ററെ തെളിവാണ് സമീപ കാലത്തെസംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതല്ലെ ?എന്നചോദ്യത്തിന്റ്റെ പ്രസക്തിയെ മറു ചോദ്യം കൊണ്ട്എനിക്ക് ഉത്തരം നൽകാം…ഒരു വാദ പ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്..അത്യന്തം ഗൗരവമുളള ഒരു വിഷയത്തെകുറച്ചുംകൂടി കാര്യ ഗൗരവതതതോടെ സമീപിക്കണമെന്നാണ് അങ്ങയോടുളളഎന്റ്റെ,അഭ്യർത്ഥന..ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധതവേണം എന്ന അങ്ങയുടെ ഉപദേശത്തെഞാർ പൂർണ്ണമനസ്സോടെ ഉൾക്കൊളളുന്നു.ധ്യാൻ ശ്രീനിവാസന്റ്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന്അളന്ന് വെക്കുന്നത്,നന്നായിരിക്കും…സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽമയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്…അത് പോലെ തന്നെയാണ്സിനിമയിൽ വർദ്ധിച്ച് വരുന്ന വയലൻസ് രംഗങ്ങളും,മയക്കുമരുന്നുപയോഗവും..എതിർക്കപെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്..അങ്ങയിലെ അധ്യാപകൻ ഉണരട്ടെ…NB -സാന്ദർഭികമായി പറയട്ടെ,മലയാളം കണ്ടഏറ്റവും വയലൻസ് നിറഞ്ഞ ചിത്രത്തിലെ അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ…പക്ഷെ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവൽക്കരിക്കില്ല..John 8 :32- “And you will know the truth,and the truth will make you free”#malayalamcinema #jagadeesh #ANTIDRUGCampaignAdvocacy #SayNoToDrugsAndAlcohol #movie #Keralapolice #KeralaExcise

Leave a Reply