Spread the love

ലോകത്തിലെ അതിശയകരവും, വിചിത്രവും,വെല്ലുവിളി നിറഞ്ഞതുമായ നേട്ടങ്ങളുടെ നിധിയാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്. ഈ റെക്കോർഡിൽ വളരെ വിചിത്രവും ആർക്കും ഭേദിക്കാൻ കഴിയാത്തതുമായ ഒരു റെക്കോർഡിന് ഉടമയാണ് ഫ്രഞ്ചുകാരനായ മിഷേൽ ലേറ്റിറ്റാ.ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കൾ കഴിച്ചാണ് അദ്ദേഹം റെക്കോർഡിൽ ഇടം നേടിയത്.9 വയസ്സു മുതൽ പതിവായി ലോഹവും,ഗ്ലാസും കഴിക്കാറുണ്ടായിരുന്നു.

ഇയാളുടെ ഭക്ഷണ രീതിയെക്കുറിച്ച് ഫ്രാൻസിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകൾ പഠനം നടത്തുകയും പ്രതിദിനം 900 ഗ്രാം ലോഹങ്ങൾ കഴിക്കുവാനുള്ള ഇയാളുടെ കഴിവ് ‘അതുല്യമാണ്’ എന്ന് എക്സ്-റേ വഴി കണ്ടെത്തുകയും ചെയ്തതായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് വെബ്സൈറ്റിന്റെ രേഖകൾ പറയുന്നു. ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങളോടുഉള്ള ഇയാളുടെ അമിതമായ ആസക്തി പിക്ക എന്ന മാനസിക വിഭ്രാന്തിയുടെ ഫലമാണ്.


തനിക്ക് ലഭിച്ച ഈ വിചിത്രമായ കഴിവിലൂടെ അദ്ദേഹം വിവിധ ചടങ്ങുകളിൽ തന്റെ ഈ കഴിവ് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് ഒരു വരുമാനമാർഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരുന്നു.1960 മുതൽ 18 സൈക്കിളുകൾ,15 സൂപ്പർമാർക്കറ്റ് ട്രോളികൾ,7 ടിവി സെറ്റുകൾ,2 കിടക്കകൾ കമ്പ്യൂട്ടർ എന്നിവയെല്ലാം അദ്ദേഹം ഭക്ഷിച്ചു.

അതേസമയം, വാഴപ്പഴവും പുഴുങ്ങിയ മുട്ടയും കഴിച്ചത് തന്നെ രോഗിയാക്കി എന്നും ഒരിക്കൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2007 ജൂൺ 25 ആണ് മിഷേൽ മരിക്കുന്നത്. 1997 ഒക്ടോബർ വരെ അദ്ദേഹം 9 ടൺ ലോഹം കഴിച്ചതായാണ് കണക്കുകൾ.

Leave a Reply