Spread the love
ഫോൺ ചോർത്തൽ കേസ്: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ മേധാവി അറസ്റ്റിൽ

അനധികൃത ഫോൺ ചോർത്തൽ കേസിൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി രവി നരേനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 1994 മുതൽ 2013 വരെയുള്ള കാലയളവിൽ അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന രവി നരേൻ ഫോൺ ചോർത്തിയെന്നതാണ് കേസ്. രവി നരേനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അന്വേഷണത്തിൽ രവി നരേൻ സഹരിച്ചില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് മറ്റൊരു എൻഎസ്ഇ മേധാവി ചിത്ര രാമകൃഷ്ണയെയും ഇഡി ചോദ്യം ചെയ്തിരുന്നു. അവർ ഇതിനകം അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്. സിബിഐ നൽകിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. എൻഎസ്ഇ ജീവനക്കാരുടെ ടെലിഫോൺ അനധികൃതമായി ചോർത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമർശം ഉണ്ടായിരുന്നു. തുടർന്നാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടർന്നത്.

Leave a Reply