Spread the love
സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ ജൂലൈ 21 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച സമൻസ് അയച്ചു. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു. ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

2016 മുതൽ നാഷണൽ ഹെറാൾഡ് കേസ് അന്വേഷിച്ചിരുന്ന ആദായനികുതി വകുപ്പ് നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള കോൺഗ്രസ് പ്രമോട്ട് ചെയ്ത യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. സോണിയാ ഗാന്ധിയും മകനും യംഗ് ഇന്ത്യൻ കമ്പനിയുടെ പ്രൊമോട്ടർമാരിലും ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയിരുന്നു, ഇവർക്ക് കമ്പനിയിൽ 38 ശതമാനം ഓഹരിയുണ്ട്.

Leave a Reply