ചെന്നൈ∙ മുസ്‍ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഗനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഗനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന ചെയ്യുന്നത്.
നിലവിൽ രാമനാഥപുരം എംപിയായ നവാസ് ഗനി, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ റൈഡ് നടത്തുന്നത്.