Spread the love

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അർജുന്റേയും ഫഹദ് ഫാസിലിന്റെയും പകർന്നാട്ടമായിരിക്കും ചിത്രമെന്ന് ഇതിനകം പുറത്തുവന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ വ്യക്തമാക്കി കഴിഞ്ഞു. സിനിമയിലെ പീലിങ്സ് എന്ന് തുടങ്ങുന്ന പുതിയ ഗാനം ഇന്നലെ എത്തിയിരുന്നു. മികച്ച അഭിപ്രായമാണ് പാട്ടിനു പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതെങ്കിലും ‘എടാ മോനെ ഇത് ആവേശത്തിലെ ഒഡി മഗാ സോങ് അല്ലേ’ എന്നാണ് മിക്ക ആൾക്കാരും ചോദിക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ‘ഒഡിമഗ’ എന്ന ഗാനവുമായി പീലിങ്സിന് സാമ്യതകളുണ്ടെന്ന ചർച്ച വൈറലായതോടെ ഈ രണ്ടുപാട്ടുകളും ചേർത്തുവെച്ചുകൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

അതേസമയം ചടുലമായ സംഗീതവും അതിനൊപ്പം അല്ലുവിന്റെയും രശ്‌മികയുടെയും കിടിലൻ ഡാൻസുമാണ് ഗാനത്തിന്റെ പ്ലസ് പോയന്റുകൾ. വിവിധ ഭാഷകളിലായി ഇറങ്ങിയ ഗാനത്തിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലാണ്. ഗാനം തുടങ്ങുന്നത് തന്നെ മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ്.

Leave a Reply