Spread the love
എടപ്പാൾ സ്ഫോടനം: ഭീതി പരത്തിയ സംഭവത്തിലെ പ്രതികൾ പിടിയിൽ

എടപ്പാൾ: എടപ്പാൾ ടൗണിൽ ഗുണ്ട് പൊട്ടിച്ച് ഭീതി പരത്തിയ സംഭവത്തിലെ പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശി കരിക്കലകത്ത് ജംഷീർ(19)പൊന്നാനി പള്ളപ്രം സ്വദേശി കോയിമ വളപ്പിൽ വിഷ്ണു(20) എന്നിവരാണ് പിടിയിലായത്. മദ്യ ലഹരിയിൽ ബൈക്കിലെത്തിയ സംഘം എടപ്പാളിലെ ടൗണിൽ നിന്ന് വാങ്ങിയ ഗുണ്ട് ടൗണിൽ വച്ച് പൊട്ടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ടൗണിൽ ഗുണ്ട് പൊട്ടിയത് ജനങ്ങളിൽ ഏറെ നേരം ഭീതി പരത്തുകയും ചെയ്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ,തിരൂർ ഡിവൈഎസ്പി വിവി ബെന്നി,പൊന്നാനി സിഐ വിനോദ് വലിയാട്ടൂർ,പെരുമ്പടപ്പ് സിഐ വിമോദ്,ചങ്ങരംകുളം എസ്ഐ രാജേന്ദ്രൻ,തിരൂർ ഡിവൈഎസ്പി , സ്ക്വാഡ് അംഗങ്ങളായ എഐ പ്രമോദ്,എഎസ്ഐ ജയപ്രകാശ്,എസ് സിപിഒ രാജേഷ്,സിപിഒ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടന്നത്. പിടിയിലായ പ്രതികളെ വെള്ളിയാഴ്ച എടപ്പാളിലെ സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ സംഘം പരിശോധന നടത്തിയിരുന്നു.

Leave a Reply