ഉദ്‌ഘാടനത്തിനൊരുങ്ങി എടപ്പാൾ മേൽപ്പാലം. മേൽപ്പാലം ഉൽഘാടനം ജനുവരി 8ന് ശനിയാഴ്ച കാലത്ത് രാവിലെ 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.ഡോക്ടർ കെടി ജലീൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ,വിശിഷ്ടാതിഥിയായി കായിക മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും.ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലം യാഥാർഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന് പരിഹാരമാകും