ഡാലസ്∙ അമേരിക്കയിലെ പ്രശസ്ത ഛായാഗ്രാഹകനും മനോരമ ന്യൂസ് ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങളുടെ ടെക്സാസ് മേഖലാ ക്യാമറാമാനും പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന എടത്വ രവികുമാർ മരണപ്പെട്ടു. ഡാലസ് മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും പ്രവർത്തകനുമായിരുന്ന രവികുമാർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഡാലസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രസ്ഥാപനത്തിനായി മുന്നിട്ടു ഇറങ്ങിയവയുടെ കൂട്ടത്തിൽ പ്രവർത്തിച്ചു. മനോരമ ന്യൂസിനു വേണ്ടി അമേരിക്കയിൽ ആദ്യമായി ക്യാമറ ചലിപ്പിച്ചത് രവികുമാറാണ്. 16ന് രാവിലെ 10 മണിക്ക് ഡാലസിലുള്ള ഹ്യൂഗ്‌സ് ഫ്യൂണറൽ ഹോമിൽ സംസ്കാര ചടങ്ങുകൾ നടക്കും.