Spread the love
ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ 23 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള തീയതികളിലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

പ്രായോഗികമായ നിരവധി വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷകള്‍ നടക്കുകയാണ്. കൂടാതെ ഏപ്രില്‍, മെയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി/ വി.എച്ച്‌.എസ്.ഇ മൂല്യ നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഏപ്രില്‍ 2ന്പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ സുഗമമായി നടത്തുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയില്‍ നിന്ന് കേരളത്തിലെ കുട്ടികള്‍ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Leave a Reply