Spread the love
ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കണമന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോയെന്ന് മന്ത്രി ചോദിച്ചു. 18 സ്കൂളുകൾ മിക്സ്‍ഡ് സ്കൂൾ ആക്കിയെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് പ്രവർത്തിക്കുന്നത്.എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നായിരുന്നു ബാലാവകാശ കമ്മീന്റെ ഉത്തരവ്. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു.അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്‍റെ ഉത്തരവ്.

Leave a Reply