വെള്ളറട :കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഒറ്റശേഖരമംഗലത്ത് സി.കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പത്തിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്തംഗങ്ങളായ രാധിക, അൻസജിത റസൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സിമി, അംഗം ജി.ലാൽ.കൃഷ്ണൻ, ജി.ജി.ഗോകുൽ എന്നിവർ പ്രസംഗിച്ചു. ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂൾ, ഗവ.യുപിസ്കൂൾ എന്നിടങ്ങളിലാണ് വേദികൾ. 98 സ്കൂളുകളിൽ നിന്നും നാലായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന മേള നാളെ സമാപിക്കും.