Spread the love

തിരുവനന്തപുരം ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ / മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും രാത്രിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ മഴവെള്ളം താഴാത്തതിനാലു മുള്ള അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (നവംബര്‍-16) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
എന്നാല്‍ നാളെ നടത്താനിരിക്കുന്ന പൊതുപരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ലന്നും അറിയിപ്പില്‍ പറയുന്നു.

Leave a Reply