മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻചിത്രം ലൗലി മേയ് രണ്ടിന് പ്രദർശനത്തിന്. ദിലീഷ് കരുണാകരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മാത്യു തോമസിനൊപ്പം അനിമേഷൻ ഈച്ച നായികയായി പ്രത്യക്ഷപ്പെടുന്നു.
അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ .പി .എ .സി ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നേനി എന്റർടെയ്ൻമെ ന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻ ഘട്‌സ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ അമർ രാമചന്ദ്രൻ , ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബു നിർവഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.എഡിറ്റർ- കിരൺദാസ്, പി .ആർ. ഒ എ .എസ് ദിനേശ്.