Spread the love

ശരീരഭാരം കുറയ്‌ക്കുന്നത് മുതൽ ചർമ്മകാന്തിക്കും, സുഖപ്രദമായ ദഹനത്തിനും വരെ സഹായകമാകുന്ന പോഷക ഘടകമാണ് മുട്ട. പോഷക ​ഗുണങ്ങളാൽ നിറഞ്ഞ മുട്ട ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് നമ്മുക്കറിയാം. എന്നാൽ എല്ലാ ദിവസവും മുട്ട കഴിക്കുന്നത് മെച്ചപ്പെട്ട ആരോ​ഗ്യം മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായിക്കുന്നു. ഒരൊറ്റ മുട്ടയിൽ മാത്രം ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി, വിറ്റാമിൻ ബി എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

എല്ലാ ദിവസവും മഞ്ഞക്കരു ഉൾപ്പെടെ ഒരു മുട്ട മുഴുവൻ കഴിക്കുന്നത് തികച്ചും നല്ലതാണ്. എന്നാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർ പരമാവധി മുട്ടയിലെ മഞ്ഞക്കരു ഒഴിവാക്കണം. മഞ്ഞക്കരുവിൽ കൊഴുപ്പ് അധികമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

മുട്ട പാചകം ചെയ്ത് കഴിക്കുമ്പോൾ എണ്ണ, നെയ്യ് എന്നിവ ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 65 വയസിന് മുകളിലുള്ളവരിൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണക്രമം. അത് കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, തൈറോയ്ഡ് പ്രവർത്തനം, തലച്ചോറിന്റെ ആരോ​ഗ്യം, ദഹനം, ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്നു ഇവയാണ് മുട്ട കഴിക്കുന്നതിന്റെ പ്രധാന ​ഗുണങ്ങൾ. എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് അത്യുത്തമമാണ്. മുട്ട ഓംലെറ്റായോ പുഴുങ്ങിയോ കഴിക്കാവുന്നതാണ്.

Leave a Reply