മാസപ്പിറവി ദൃശ്യമാവാത്തതിനാൽ സംസ്ഥാനത്ത് ചെറിയപെരുന്നാൾ വ്യാഴാഴ്ച ആയിരിക്കുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള ഖാസിമാർ അറിയിച്ചു. കോവിഡ് സാഹചര്യം മൂലം നമസ്കാരവും ഈദ് ഗാഹും വീടുകളിൽ നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലികണമെന്നും മതപണ്ഡിതന്മാരുടെയും ഖാസിമാരുടെയും നിർദ്ദേശം.നമുക്കുള്ളതിനെല്ലാം അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിനാണ് ഈ ദിവസം. റമദാൻ അവസാന ദിവസം വരെ നോമ്പ് തുടരാൻ മുസ്‌ലിംകൾക്ക് അല്ലാഹു കൽപിച്ചതായി വിശ്വസിക്കപ്പെടുന്നു. ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥത്തിൽ ഈദിന് പ്രാർത്ഥന നടത്തുന്നതിന് മുമ്പ് ഭക്തർ സകാത്ത് നൽകണം എന്നുണ്ട്.ഈ വർഷം, കലണ്ടറിൽ ഈദ് ഉൽ-ഫിത്തറിനെ മെയ് 12 ബുധനാഴ്ചയാണ്. സാധാരണയായി, ഇന്ത്യയിലെ ഇസ്ലാമിക സമൂഹം സൗദി അറേബ്യയേക്കാൾ ഒരു ദിവസം കഴിഞ്ഞാണ് ആഘോഷിക്കുന്നത്.ഈദ് ഉൽ-ഫിത്തർ മെയ് 13 വ്യാഴാഴ്ച ഇന്ത്യയിൽ ആഘോഷിക്കും.