
ന്യൂഡല്‍ഹി: പ്രവർത്തന മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ മെഡല്‍ പട്ടികയില്‍ ഇടംനേടി. രണ്ടു ജില്ലാ പൊലീസ് മേധാവിമാര്‍ മെഡലിന് അര്‍ഹരായിട്ടുണ്ട്.
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്, വടകര റൂറല്‍ എസ്പി ആര്‍ കറുപ്പസാമി എന്നിവര്‍ക്ക് മെഡല്‍ ലഭിച്ചു. എഐജി ആര്‍ ആനന്ദ്, ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, വിജുകുമാര്‍ നളിനാക്ഷന്‍, ഇന്‍സ്‌പെക്ടര്‍മാരായ വി എസ് വിപിന്‍, ആര്‍ കുമാര്‍ സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലിം എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.