Spread the love
നവരാത്രി എട്ടാം ദിനം: പ്രേമ-കാരുണ്യവതിയായി മഹാഗൗരി

നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗാ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിക്കുന്നു. തൂവെള്ള നിറമായതിനാലാണ് ദേവി മഹാഗൗരി എന്നറിയപ്പെടുന്നത്. സ്വര്‍ണവും വെളുപ്പും ചേര്‍ന്ന നിറമാണ് ‘മഹാഗൗരി’ ഭാവത്തിനുള്ളത്. വെളുത്ത പൂക്കള്‍കൊണ്ടുള്ള മാലയും വെള്ളവസ്ത്രങ്ങളും അണിഞ്ഞ് വെളുത്തനിറമുള്ള കാള പുറത്തു സ്ഥിതിചെയ്യുന്നതാണ് ദേവീ ഭാവം. നാലു കൈകളാണ് ദേവിക്ക്. ത്രിശൂലം, കടുന്തുടി, അഭയമുദ്ര, വരദമുദ്ര എന്നിവ ഓരോ കൈകളില്‍ ധരിച്ചിരിക്കുന്നു. ഏറെ പ്രസന്ന രൂപവും ഭാവവും ആണ് ദേവിയുടേത്. ദേവീ വാഹനം കാളയാണ്.
‘യുവത്വമാണ് ഈ ഭാവത്തെ പൂജിക്കുന്നതിന്റെ ഫലപ്രാപ്തി എന്ന് വിശ്വാസം. മഹാദുര്‍ഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂര്‍ണമാകും.

Leave a Reply