Spread the love

ഗുരുവായൂർ : ക്ഷേത്രത്തിൽ ഇന്നലെ പാരമ്പര്യാവകാശികളായ പത്തുകാർ വാരിയന്മാരുടെ വകയായി ഏകാദശി വിളക്ക് ആഘോഷിച്ചു. ഇന്നു ഗുരുവായൂരിലെ വ്യാപാരികളുടെ വക ഏകാദശി വിളക്ക് ആഘോഷിക്കും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ഏകാദശി വിളക്കിന്റെ കലാപരിപാടികൾ ഇന്നു സമാപിക്കും. ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നാളെ സന്ധ്യയ്ക്ക് കെ.രാധാകൃഷ്ണൻ നിർവഹിക്കും. ഏകാദശി ദിവസമായ നവംബർ 23 വരെ 15 ദിവസം മേൽപുത്തൂർ ഓഡിറ്റോറിയം ചെമ്പൈ സംഗീതമണ്ഡപമായി മാറും. കാലത്ത് 6 മുതൽ രാത്രി 11 വരെ തുടർച്ചയായി സംഗീതാർച്ചന നടക്കും. ക്ഷേത്രത്തിൽ നാളെ പൂർണിമ ടൂറിസ്റ്റ് ഹോം ഇ.ടി.സോമസുന്ദരൻ വക ഏകാദശി വിളക്ക് ആഘോഷിക്കും. വ്യാഴാഴ്ച പോസ്റ്റൽ ജീവനക്കാരുടെ ഏകാദശി വിളക്കാണ്.

Leave a Reply