
ഇലന്തൂരിലെ നരബലിയിൽ ഇരകളെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്നതിന്‍റെ വിവരങ്ങൾ പുറത്. കൊല്ലപ്പെട്ട റോസ് ലിന്‍റെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞു. ഇരകൾ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞത്.കഴിഞ്ഞ ജൂൺ മാസത്തിലാണ് റോസ്‍ലിനെ കൊലപ്പെടുത്തുന്നത്. കൈയും കാലും കട്ടിലിന്‍റെ നാല് വശങ്ങളിലായി കെട്ടിയിട്ടു. വായിൽ തുണി തിരുകി. ശരീരം മുഴുവൻ കറിക്കത്തികൊണ്ട് വരഞ്ഞത് ഒന്നാം പ്രതി ഷാഫിയാണ്. ലൈലയുടെ കൈയ്യിലേക്ക് കത്തി പിടിപ്പിച്ചതും ഷാഫി തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പിന്നെ ലൈലയും റോസ്‍ലിന്‍റെ സ്വകാര്യ ഭാഗങ്ങളിലടക്കം അതിക്രൂരമായി മർദിച്ചു. പിന്നീട് റോസ്‍ലിന്‍റെ മുറിപ്പാടുകളിൽ മുളക് തേച്ചുപിടിപ്പിച്ചു. വേദനയിൽ ഞരങ്ങിയ റോസ്‍ലിന്‍റെ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തിരുകിയ തുണിയ്ക്ക് മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ചുവെന്നും പ്രതികള്‍ വെളിപ്പെടുത്തി.ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും റോസ്‍ലിന്‍റെ ജീവന്‍റെ ബാക്കി ശേഷിച്ചതോടെ ലൈലയും ഷാഫിയും ചേർന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.