
പണം ആവശ്യപ്പെട്ട് 84 വയസുകാരിയായ വയോധികയ്ക്ക് മകന്റെ ക്രൂരമര്‍ദനം. ഗുരുതരമായി പരിക്കേറ്റ മാതാവ് ഓമന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മകന്‍ ഓമനക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദനം തടയാന്‍ ശ്രമിച്ച സഹോദരനേയും ഇയാള്‍ മര്‍ദിച്ചു. വരാന്തയിലേക്ക് എടുത്തെറിയുകയും മഴ നനഞ്ഞ മുറ്റത്ത് കൂടെ മാതാവിനെ വലിച്ചഴക്കുകയും മുതുകിനും തലയ്ക്കും കൈകൊണ്ട് മര്‍ദിച്ച ശേഷം വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു.