ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍. ലോക അത്‌ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ് പോള്‍ ഇന്ന് സ്വന്തമാക്കിയത്.ആകെ മത്സരിച്ച താരങ്ങളില്‍ പന്ത്രണ്ടാമനായാണ് എല്‍ദോസ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ ദൂരം താണ്ടിയാണ് എല്‍ദോസ് പോള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഞായറാഴ്ച ഇന്ത്യന്‍സമയം രാവിലെ 6.50നാണ് ട്രിപ്പിള്‍ ജംപ് ഫൈനല്‍.