Spread the love

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം മുൻനിർത്തിയാണ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് കമ്മീഷൻ തീരുമാനം. 

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇനി മുതൽ രാവിലെ 6 മുതൽ രാത്രി 10 വരെ നടത്താം. പദയാത്രകൾക്ക് ഉപാധികളോടെയും അനുമതി നൽകി. നേരത്തെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയായിരുന്നു പ്രചാരണം നടത്താൻ അനുമതിയുണ്ടായിരുന്നത്. പദയാത്രകൾ ജില്ലാ അധികാരികൾ അനുവദിക്കുന്നതിന് അനുസരിച്ച് നടത്താനാണ് അനുമതി.

കോവിഡ് മൂന്നാം തരം​ഗ വ്യാപന സമയത്താണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പിന്നാലെ റാലികൾക്കും റോഡ്‌ ഷോകൾക്കും പദയാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.

Leave a Reply