മലമ്പുഴ ഡാമിനോടനുബന്ധിച്ച ഹൈഡ്രോ ഇലക്‌ട്രിക്കല്‍ പ്രോജക്ടിലെ വൈദ്യുതോല്‍പാദനം നാലു കോടി യൂനിറ്റ് പിന്നിട്ടതായി അധികൃതര്‍ അറിയിച്ചു. 2010 മുതലാണ് ഇവിടെ വൈദ്യുതോല്‍പാദനം തുടങ്ങിയത്.
2.5 മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റില്‍ 2.1 മെഗാവാട്ട് വരെ ഉല്‍പാദനം നടക്കുന്നു. നവംബര്‍ മുതല്‍ ഫെബ്രുവരിവരെ കാര്‍ഷികാവശ്യത്തിന് ഡാമിലെ വെള്ളം തുറന്നുവിടുമ്പോഴും മണ്‍സൂണ്‍ കാലയളവില്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുമ്പോഴും മാത്രമേ ഇവിടെ വൈദ്യുതി ഉല്‍പാദനം നടക്കാറുള്ളൂ.