പാലക്കാട്: ഉത്സവത്തിനിടെ ആന ഇടഞ്ഞു. വാഴാനിക്കാവിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിയ ആനയാണ് ഇടഞ്ഞത്. ഇതോടെ ഉത്സവത്തിനെത്തിയ ആളുകള്‍ ചിതറിയോടി.
എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ഇത് ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.