തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു. ഘടകപൂരങ്ങൾക്കൊപ്പം എഴുന്നള്ളിയ മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ശ്രീമൂലസ്ഥാനത്ത് വെച്ചായിരുന്നു സംഭവം. ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ കുറച്ച് നേരങ്ങൾക്ക് ശേഷം തളച്ചു.
നിരവധി പേർ ആനയെ പിന്തുടർന്നത് ആശങ്ക സൃഷ്ടിച്ചു. എലിഫന്റ് ടാസ്‌ക് ഫോഴ്‌സെത്തിയാണ് ആനയെ തളച്ചത്. തളച്ച ആനയെ പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പിണങ്ങിയ ആനയെ തളച്ചുവെന്നും അധികൃതർ അറിയിച്ചു.