
ഭക്തര്‍ വഴിപാടായി നല്‍കിയ പൂവന്‍ കോഴികളെ കണ്ട് ഭയന്ന് കൊമ്പന്‍. ഒടുവില്‍ തിരിച്ചയച്ച് ക്ഷേത്ര ഭാരവാഹികള്‍. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ സംഭവം. ഉത്സവത്തിന്‍റെ രണ്ടാം ദിവസം ശീവേലിക്ക് തിടമ്പേറ്റാനെത്തിയ ശ്രീക്കുട്ടനാണ് ഈ കോഴിപ്പൂവന്‍മാരെ കണ്ട് അസ്വസ്ഥനായത്. പ്രദക്ഷിണ സമയത്ത് കോഴികള്‍ കൂട്ടത്തോടെ അടുത്തെത്തിയപ്പോള്‍ കൊമ്പനുണ്ടായ അസ്വസ്ഥത കണ്ട് ഭക്തരും ഭയന്നു. ശ്രീക്കുട്ടനെ ക്ഷേത്രഭാരവാഹികള്‍ തിരിച്ചയച് രാത്രി ശീവേലിക്കായി ദേവസ്വം പകരം ആനയെ എത്തിക്കുകയായിരുന്നു.