മുംബൈ: മഹാരാഷ്ട്രയില്‍ പതിനൊന്ന് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 65 ആയി. രാജ്യത്ത് ഒമൈക്രൈണ്‍ ബാധിച്ചവരുടെ എണ്ണം 213 ആയി.രോഗം സ്ഥിരീകരിച്ച 11 പേരില്‍ എട്ടുപേര്‍ മുംബൈ സ്വദേശികളാണ്. നവി മുംബൈ, ഒസ്മാനബാദ്, പിംപ്രി ചിഞ്ച്‌വാദ് എന്നിവിടങ്ങളിലുള്ളവരാണ് മറ്റുളള രോഗികള്‍.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ രോഗികള്‍. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54 ആയി. തെലങ്കാന 20, കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരള 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് കണക്കുകള്‍.
അതേസമയം രാജ്യത്ത് ആകെ ഒമിക്രോൺ കേസുകൾ ഉയരുന്നതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും രോഗവ്യാപനം തടയാൻ വാർ റൂമുകൾ സജീവമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈകീട്ട് ആരോഗ്യ സെക്രട്ടറി രാജേശ് ഭൂഷൺ ഒപ്പിട്ട് നൽകിയ കത്തിലാണ് ജാഗ്രത നിർദേശം നൽകിയത്