ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് ഉദയൻ. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ശബ്ദരേഖയിൽ കേൾക്കാം.
ചേട്ടാ, ഒന്നരയ്ക്ക് ബെഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്. എനിക്ക് പുറത്ത് പോകാൻ പറ്റില്ല, രാവിലെയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദമാണ് പിന്നീട് കേൾക്കുന്നത്.
ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ബാലയ്ക്കെതിരെ നേരത്തെ ലെെംഗിക പീഡനാരോപണം എലിസബത്ത് ഉന്നയിച്ചിരുന്നു. പ്രായമായ സ്ത്രീകളെ ബെഡ്റൂമിൽ വിളിച്ച് കയറ്റും, കാര്യം ചോദിച്ചാൽ അമ്മയെ പോലെയാണ് ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നെന്നും എലിസബത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എലിസബത്തിനെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു.