Spread the love

ജീവിതത്തിൽ പുതിയ ചുവടുകളുമായി മുന്നോട്ട് പോവുകയാണെന്ന് നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. പുതിയ ചുവടുകളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും എല്ലാം നന്നായി നടക്കാൻ പ്രാർഥിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ എലിസബത്ത് ഉദയൻ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ മുൻ പങ്കാളിക്കെതിരെയുള്ള തുടർച്ചയായ ആരോപണങ്ങൾക്കുശേഷം കഴിഞ്ഞ പത്ത് ദിവസമായി യാതൊരു വിഡിയോയും എലിസബത്ത് അപ്‍ലോഡ് ചെയ്തിരുന്നില്ല. വിഡിയോ കാണാത്തതുകൊണ്ട് തനിക്ക് എന്തെങ്കിലും പറ്റിയോ എന്ന തരത്തിൽ നിരവധി പേര്‍ മെസ്സേജ് അയച്ചു ചോദിക്കാറുണ്ടായിരുന്നുവെന്ന് എലിസബത്ത് പറയുന്നു.

‘എലിസബത്ത് ആണ്, കുറെ ദിവസമായിട്ട് ഞാൻ വിഡിയോ ചെയ്തിരുന്നില്ല. സന്തോഷവതിയാണോ സുരക്ഷിതയാണോ എന്നൊക്കെ ചോദിച്ച് കുറെ മെസ്സേജുകളും കമന്റുകളും വന്നിട്ടുണ്ടായിരുന്നു. രണ്ടു ദിവസം വിഡിയോ ഇട്ടില്ലെങ്കിൽ അന്വേഷിക്കണം എന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ചില കാരണങ്ങൾ കൊണ്ട് വിഡിയോ ഇടാൻ പറ്റിയില്ല ക്ഷമിക്കണം. നിങ്ങൾ എന്നെകുറിച്ച് ആശങ്ക കാരണമാണ് അന്വേഷിക്കുന്നത് എന്ന് അറിയാം. അതുകൊണ്ടാണ് വിഡിയോ ഇപ്പോൾ ചെയ്യുന്നത്. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ പുതിയ ചുവടുകൾ ഞാൻ എടുത്തിട്ടുണ്ട്.

ഇപ്പോൾ ഒന്നും അതിനെക്കുറിച്ച് പറയാൻ പറ്റില്ല, പരിമിതകളുണ്ട്. എല്ലാം നല്ലതായി നടക്കും എന്ന് വിചാരിക്കുന്നു, എല്ലാവരുടെയും പ്രാർഥന എന്റെ ഒപ്പം ഉണ്ടാകണം. കുറേപ്പേർ ആത്മാർഥമായി എനിക്കു വേണ്ടി പ്രാർഥിക്കുന്നുണ്ട് എന്നറിയാം, എല്ലാവരോടും നന്ദിയുണ്ട്. ഇത്രയും ദിവസം വിഡിയോ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അതുകൊണ്ടാണ് വിഡിയോ ചെയ്യാതിരുന്നത്. എല്ലാ മെസ്സേജുകളും ഞാൻ കാണുണ്ടായിരുന്നു. നിങ്ങളുടെ ആത്മാർഥമായ ആശങ്കകൾക്കും അന്വേഷണത്തിനും പ്രാർഥനകൾക്കും നന്ദി. ഇനിയും എനിക്കൊപ്പം നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം. നിങ്ങൾ വിചാരിക്കുന്നതു പോലെ തന്നെ എല്ലാം മുന്നോട്ട് പോകുന്നുണ്ട്, നന്ദി.’’–എലിസബത്ത് ഉദയൻ പറഞ്ഞു.

Leave a Reply