Spread the love
646 കോടിയുടെ ‘പ്രൈവറ്റ് ജെറ്റ്’ വാങ്ങാൻ ഒരുങ്ങി മസ്ക്

ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌ക് മറ്റൊരു കച്ചവടത്തിന് കൂടി ഒരുങ്ങുന്നു. തനിക്കായി വിലയേറിയതും, അത്യാഡംബരങ്ങൾ അടങ്ങിയതുമായ ഒരു പ്രൈവറ്റ് ജെറ്റാണ് (Gulfstream G700) ഓർഡർ ചെയ്‌തത്‌. 78 മില്യൺ ഡോളറോളമാണ് ഇതിന്റെ വിലയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്‌റ്റോണിയയെ ഉദ്ധരിച്ച് ഒരു ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. മസ്‌ക് വാങ്ങാൻ തീരുമാനിച്ച G700 ഗൾഫ് സ്ട്രീമിന്റെ ഏറ്റവും പുതിയ ആഡംബര വിമാനമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മസ്‌കിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.ഏറ്റവും പുതിയ ഗൾഫ് സ്ട്രീം വിമാനങ്ങളിലൊന്നായ G700 അതിന്റെ വിലകൊണ്ടും ആഡംബര സവിശേഷതകൾക്കും പേരുകേട്ടതാണ്. വളരെ ചിലവേറിയ വിമാനങ്ങളിൽ ഒന്നാണ് ഇത്. ലിബർട്ടി ജെറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ വിമാനം ഏകദേശം 400 മണിക്കൂർ പറക്കാൻ 3.5 മില്യൺ ഡോളർ ചിലവാകും. ഒരേസമയം 19 പേർക്ക് സഞ്ചരിക്കാൻ കഴിയുന്നതാണ് ഈ വിമാനം.

Leave a Reply