ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വീണ്ടും ഇലോൺ മസ്‌ക്. നേരത്തെ ഏറ്റെടുക്കൽ കരാറിൽ നിന്ന് ഇലോൺ മസ്ക് പിന്മാറിയതിനെ തുടർന്ന് ട്വിറ്റർ ഇലോണ്‍ മസ്കിനെതിരെ നിയമനടപടികൾ ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മധ്യസ്ഥ നടപടികൾ തുടങ്ങാനിരിക്കെയാണ് ഇലോൺ മസ്കിന്റെ മനം മാറ്റം. കോടതി വ്യവഹാരം ഒഴിവാക്കാനായുള്ള സമവായ നീക്കമായാണ് മസ്കിന്‍റെ മനംമാറ്റത്തെ വിലയിരുത്തുന്നത്. ഒരു ഷെയറിന് 54.20 ഡോളര്‍ എന്ന വിലയ്ക്ക് ഏറ്റെടുക്കാമെന്നാണ് മസ്ക് അറിയിച്ചിട്ടുള്ളത്. നേരത്തെ കരാറില്‍ നിന്ന് പിന്മാറും മുന്‍പ് ധാരണയായ അതേവിലയാണ് ഇത്. ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി കരാറില്‍ നിന്ന് പിന്മാറും മുമ്പ് ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു