ഏലൂർ ∙ നഗരസഭാ പ്രദേശത്തെ മുഴുവനായി നിരീക്ഷണത്തിനു ക്യാമറകൾ സ്ഥാപിക്കുന്നു. നഗരസഭയും പൊലീസും സംയുക്തമായി നഗരസഭയിൽ ആദ്യ ഘട്ടത്തിൽ 84 ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. രണ്ടാം ഘട്ടത്തിൽ 100 ക്യാമറ കൂടി സ്ഥാപിക്കും. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനു നഗരസഭയ്ക്കും കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പൊലീസിനും ക്യാമറകൾ സഹായകരമാകും. നഗരസഭയിലെ എല്ലാ പാലങ്ങളും ക്യാമറയുടെ നിരീക്ഷണത്തിലാക്കും. ഇതിനായി 2023 – 24 പദ്ധതിയിൽ 44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.