Spread the love

മലയാളത്തിന്റെ ദുൽഖർ സൽമാനെ പോലെ തന്നെപാൻ ഇന്ത്യൻ റീച്ച് ഉള്ള നടനും സംവിധായകനും ആണ് പൃഥ്വിരാജ് സുകുമാരൻ. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. ഒരു സംവിധായകൻ എന്ന നിലയിൽ വലിയ വെല്ലുവിളിയായ എമ്പുരാനും ഏറെക്കാലം ചിത്രീകരണം നീണ്ടുപോയ വിലായത്ത് ബുദ്ധയും പൂർത്തിയാക്കിയിരിക്കുകയാണ് താരമിപ്പോൾ.

പിന്നാലെ താടിയെടുത്ത മീശ മാത്രമുള്ള ചുള്ളൻ ഗെറ്റപ്പിൽ താരം ഇന്നലെ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. താരത്തിന്റെപുതിയ കിടിലം ലുക്കിനേ പ്രശംസിച്ചും പ്രായം റിവേഴ്സ് അടിക്കുകയാണോ എന്ന് ചോദിച്ചും നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. കൂട്ടത്തിൽ ‘ഭാര്യയും മോളും ഉണ്ടെന്ന് ഓർമ്മിക്കണം എന്ന് പറഞ്ഞ്’ ഭാര്യ സുപ്രീയയും കമന്റ് രേഖപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. എന്നിരുന്നാലും ഒരു മറുഭാഷാ ചിത്രമാണെന്ന് ഒഴിച്ചാൽ ഏത് ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പ്എന്നത് പ്രേക്ഷകർക്ക് വലിയ കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ.

പൃഥ്വിരാജിന്‍റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റിന് മറുപടിയായാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഇതൊക്കെ എഐ ആണ്. ആരും വിശ്വസിക്കേണ്ട എന്നായിരുന്നു കമന്‍റ്. ഇതിന് മല്ലിക സുകുമാരന്‍റെ മറുപടി ഇങ്ങനെ- അല്ല, അടുത്ത സിനിമ രാജമൗലി ഫിലിം. അവന്‍ ഇന്ന് രാത്രി പോവുകയാണ്, മല്ലിക സുകുമാരന്‍ കുറിച്ചു.

ആര്‍ആര്‍ആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മല്ലിക സുകുമാരന്‍ സൂചിപ്പിച്ചിരിക്കുന്നത്. 1000 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന ചിത്രമാണിത്. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. എമ്പുരാന്‍ പ്രൊമോഷനിടെയും പൃഥ്വിരാജിനെത്തേടി ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആഫ്രിക്കന്‍ ജം​ഗിള്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ഇതിനകം പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.

Leave a Reply