
ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ലങ്കന്‍ പ്രസിഡന്റ് വീണ്ടും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. തൊഴിലാളിസംഘടനകള്‍ രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് വെള്ളിയാഴ്ച ഹര്‍ത്താലും നടത്തിയിരുന്നു. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കെല്ലാം രാജ്യത്തു ക്ഷാമമാണ്. മാസങ്ങളായി തുടരുന്ന പ്രതിസന്ധിയിൽ ക്ഷമകെട്ട ജനം തെരുവിലിറങ്ങുകയായിരുന്നു. പാർലമെന്റിലേക്കുള്ള പാതയിൽ ആയിരക്കണക്കിനു വിദ്യാർഥികളാണു പ്രതിഷേധവുമായി തുടരുന്നത്. അഞ്ചാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.