സമൂഹമാധ്യമങ്ങളില്‍ നാം ഉപയോഗിക്കുന്ന ഇമോജികളുടെ ഉപയോഗത്തില്‍ സാംസ്കാരിക വൈരുധ്യങ്ങൾ ഉണ്ട്. ഇമോജികളുടെ കൃത്യമായ അര്‍ഥം മനസ്സിലാക്കി ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. നമ്മള്‍ ഉദ്ദേശിച്ചത് തന്നെയാണോ അപ്പുറത്തെ ആള്‍ക്കും മനസ്സിലായത് എന്ന സംശയം സാധാരണമാണ്. കാസര്‍കോട് പെരിയയിലെ കേരള–കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഭാവങ്ങള്‍ ഉള്‍പ്പെടുന്ന ഇമോജികള്‍ നാം അര്‍ഥമറിയാതെ ഉപയോഗിക്കുന്നതായും കാണുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മുഖഭാവ, വൈകാരിക പ്രകടനങ്ങളേക്കാള്‍ പതിന്മടങ്ങ് ഭാവങ്ങള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ അവയ്ക്ക് അനുയോജ്യമായഇമോജികള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമായിട്ടില്ല. അതിനു പാകത്തിലുള്ള ഇമോജികള്‍ സമൂഹമാധ്യമങ്ങളില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേരള–കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അസി. പ്രഫസർ ഡോ. ബി. ഇഫ്തിഖാർ അഹമ്മദും ഗവേഷക വിദ്യാർഥിനി എം.ശ്രീലെക്ഷ്മിയും.