Spread the love
കെഎസ്ആർടിസി പ്രതിസന്ധി കടക്കാൻ ജീവനക്കാർ അധികസമയം ജോലി ചെയ്യണം;​ഗതാ​ഗതമന്ത്രി ആന്റണി രാജു.

കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ 12 മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർ തയ്യാറാകണമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. അധികസർവ്വീസ് നടത്തിയാൽ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു.

രാവിലെ 7 മുതല്‍ 11 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 8 വരെയുമാണ് കെഎസ്ആർടിസിക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ കിട്ടാത്തതിനാല്‍ 350 ബസ്സുകളോളം പ്രതിദിനം സര്‍വ്വീസ് മുടങ്ങുന്ന സാഹചര്യമാണുള്ളത്.ചെലവ് ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 12 മണിക്കൂര്‍ ഡ്യൂട്ടി എന്ന നിര്‍ദ്ദേശം വെച്ചിരിക്കുന്നത്.

പൊതുമേഖലയിൽ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. സര്‍വ്വീസ് മേഖലയെന്നത് കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥപനമായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. കെഎസ്ആർടിസി ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു.

Leave a Reply