തിരുവനന്തപുരം: ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ഫെസിലിറ്റി സൂപ്പര്‍വൈസര്‍ തസ്തികയിലേയ്ക്ക് നോര്‍ക്കാ റൂട്ട്സ് വഴി നിയമനം നടത്തുന്നു. ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത് മൂന്നു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടാം.