
വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് നവംബര്‍ 30 വരെ സമയം അനുവദിച്ചു.
2000 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30വരെയുള്ള (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 06/21 വരെ) കാലാവധിയുള്ളവര്‍ക്കാണ് അവസരം.
2000 ജനുവരി ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് ചേര്‍ത്ത കാരണത്താല്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കും.
www.eemployment.kerala.gov.in *ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഹോംപേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി നേരിട്ട് പുതുക്കല്‍ നടത്താവുന്നതാണ്.