വൻ ഹൈപ്പിലാണ് എമ്പുരാൻ എത്തിയത്. വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തുകയും ചെയ്‍തു എമ്പുരാൻ. വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ മലയാള ചിത്രമായിരിക്കുകയാണ് എമ്പുരാൻ. വിദേശത്ത് നിന്ന് മാത്രമുള്ള കളക്ഷനില്‍ ചിത്രം ഒന്നാമത് എത്തിയിരിക്കുകയാണ്
മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തിയാണ് മോഹൻലാല്‍ ചിത്രം ഒന്നാമത് എത്തിയത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. ഇനിയിപ്പോള്‍ എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്
ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.