Spread the love

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 325 കോടി കടന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ​ഗോകുലം ​ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ​ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ട് 200 കോടി ക്ലബിൽ കയറിയ ചിത്രം ഇപ്പോൾ മലയാളി സിനിമാചരിത്രത്തിൽ പുത്തൻ റെക്കോഡുകൾ സൃഷ്ടിക്കുകയാണ്.

ചരിത്രത്തിൽ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഈ സ്വപ്നം കണ്ടത്. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് പൂർത്തീകരിച്ചതും. കൂടുതൽ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ, മോഹൻലാൽ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. വൻ വിജയവുമായി ബന്ധപ്പെട്ട പോസ്റ്റർ വൻ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply