മലയാളം കണ്ട ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമ എന്ന നേട്ടം സ്വന്തമാക്കിയ പടമാണ് എമ്പുരാൻ. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം റെക്കോർഡുകളെ കടത്തി വെട്ടുക മാത്രമല്ല പല റെക്കോർഡുകളും സൃഷ്ടിക്കുകയും ചെയ്തു. റിലീസിന് മുൻപ് തന്നെ 50 കോടിയിലെത്തി എന്ന് നിർമാതാക്കൾ സാക്ഷ്യപ്പെടുത്തിയ ചിത്രം നിലവിൽ ഇന്റസ്ട്രി ഹിറ്റായി മുന്നേറുകയാണ്.
എന്നാൽ റിലീസ് ചെയ്ത് പതിനഞ്ചാം ദിനം ആദ്യമായി 1 കോടിയിൽ താഴേ കളക്ഷൻ നേടിയിരിക്കുകയാണ് എമ്പുരാൻ. ഇന്ത്യയിലെ നെറ്റ് കളക്ഷനാണിത്. ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യദിനം 21 കോടിയായിരുന്നു എമ്പുരാന്റെ ഇന്ത്യ നെറ്റ്. പിന്നീടുള്ള ദിവസങ്ങളും ചിത്രം മിന്നും പ്രകടനം കാഴ്ചവച്ചു. പതിനാല് ദിവസം വരെയും ഒരു കോടിയില്‍ കുറവ് കളക്ഷൻ എമ്പുരാൻ നേടിയിരുന്നില്ല. എന്നാൽ പതിനഞ്ചാം ദിനം കഥ മാറുകയായിരുന്നു. പുതിയ വിഷു റിലീസുകളാണ് എമ്പുരാൻ കളക്ഷനിൽ വൻ ഇടിവ് സമ്മാനിച്ചത് എന്ന കാര്യത്തിൽ തർക്കവുമില്ല. പതിനാലാം ദിവസം 1.15 കോടി ആയിരുന്നു എമ്പുരാന്റെ ഇന്ത്യ നെറ്റ് കളക്ഷൻ.
എമ്പുരാന്‍റെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ (അവലംബം – സാക്നില്‍.കോം)
ഒന്നാം ദിനം -21 കോടി
രണ്ടാം ദിനം- 11.1 കോടി
മൂന്നാം ദിനം-13.25 കോടി
നാലാം ദിനം-13.65 കോടി
അഞ്ചാം ദിനം-11.15 കോടി
ആറാം ദിനം-8.55 കോടി
ഏഴാം ദിനം-5.65 കോടി
എട്ടാം ദിനം- 3.9 കോടി
ഒൻപതാം ദിനം-2.9 കോടി
പത്താം ദിനം-3.35 കോടി
പതിനൊന്നാം ദിനം-3.85 കോടി
പന്ത്രണ്ടാം ദിനം-1.55 കോടി
പതിമൂന്നാം ദിനം-1.3 കോടി
പതിനാലാം ദിനം-1.15 കോടി
പതിനഞ്ചാം ദിനം-70 ലക്ഷം