Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ അഭിനേതാക്കൾ ആരൊക്കെയാകുമെന്നാണ് ഇപ്പോൾ പ്രേക്ഷകർ ആകാംഷയോടെ ഉറ്റു നോക്കുന്നത്.

ചില താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയതായി നടന്‍ മണിക്കുട്ടന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ ഭാഗമായ ലൂസിഫറിലും മണിക്കുട്ടനുണ്ടായിരുന്നു. ശബ്ദം മാത്രമായി ആയിരുന്നു എന്ന് മാത്രം. അനീഷ് ജി മേനോന്‍ അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിനാണ് മണിക്കുട്ടന്‍ ശബ്ദം നല്‍കിയത്.

അതേസമയം ലൂസിഫറിൽ ഡബ് ചെയ്തപ്പോൾ രണ്ടാം ഭാഗമുണ്ടായാൽ അതിൽ ഒരു കഥാപാത്രം ചെയ്യുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചതാണ് ഇതുപോലെ മനോഹരമായ ഒരു കഥാപാത്രം തനിക്ക് ലഭിച്ചതെന്ന് മണിക്കുട്ടൻ പറഞ്ഞു.

Leave a Reply