Spread the love

ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഇ തൊയ്ബ ഭീകരനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ സ്ഥിരീകരണം. വനമേഖലയിൽ മൂന്ന് ഭീകരർ ഉണ്ടെന്നാണ് വിവരം.

ഏറ്റുമുട്ടൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരനാണോ കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ 3 ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരണം. ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലുമായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്‌. ഏകദേശം രണ്ട് മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിലാണ്‌ ഭീകരനെ വധിച്ചത്‌.

അതേസമയം പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഖ് വീന്ദർ കൗർ എന്ന സ്‌ത്രീ മരിച്ചു. ഫിറോസ് പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സുഖ് വീന്ദർ കൗറിന്‌ പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവർ. ലുധിയാനയിൽ ചികിത്സലിരിക്കെ ചൊവ്വ പുലർച്ചെയായിരുന്നു മരണം

Leave a Reply