
യാത്രക്കിടെ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി.
222 യാത്രക്കാരും 7 ജീവനക്കാരുമായി കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനം കൊച്ചിയിൽ ഇറങ്ങുന്നതിന് തൊട്ട് മുൻപാണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ സംബന്ധിച്ച സൂചന പൈലറ്റിന് ലഭിച്ചത്.
തുടർന്ന് വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചു.
അടിയന്തര സംവിധാനങ്ങൾ ഒരുക്കി 7.29 ന് വിമാന സുരക്ഷിതമായി ഇറങ്ങി.
തുടർന്ന് വിമാനം കെട്ടി വലിച്ചാണ് ബേയിലേക്ക് കൊണ്ടുവന്നത്.